ഊരിപ്പിടിച്ച കത്തി നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പൊലീസുകാരുടെ സുരക്ഷ: മുഖ്യമന്ത്രിയോട് ചെന്നിത്തല

single-img
23 January 2019

മുഖ്യമന്ത്രിക്ക് ആവശ്യത്തില്‍ക്കൂടുതല്‍ അകമ്പടി വാഹനങ്ങള്‍ എന്തിനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 28 പോലീസ് വാഹനവും ആംബുലന്‍സുമാണ് പിണറായിക്ക് അകമ്പടിപോകുന്നത്. പിണറായിയെ ആര് എന്തുചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

ആയിരം ദിവസം കൊണ്ട് ആയിരം പേര്‍ക്ക് പോലും ഉപകാരപ്പെടാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് . ആണുങ്ങള്‍ തുടങ്ങി വച്ച പദ്ധതികളാണ് ഈ സര്‍ക്കാര്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത്. വ്യക്തിത്വവും നട്ടെല്ലുമുള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ലെന്നും സെക്രട്ടേറിയറ്റില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് തകരില്ല. മോദി കള്ളനായ പ്രധാനമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. ഉപരോധ സമരത്തില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ചെന്നിത്തല അറസ്റ്റ് വരിച്ചു.