കേരളത്തിൽ നിന്നും ജനവിധി തേടുവാനില്ല: അൽഫോൻസ് കണ്ണന്താനം

single-img
23 January 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  താൻ കേരളത്തിൽ നിന്നും ജനവിധി തേടുമെന്നുള്ള  റിപ്പോർട്ടുകൾ തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും നാല് വര്‍ഷം കൂടി ഉണ്ട്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി നാലുവര്‍ഷം കൂടിയുള്ള സാഹചര്യത്തില്‍ തനിക്ക് മത്‌സരിക്കേണ്ട ആവശ്യമില്ല. എനിക്ക് മത്സരിക്കാന്‍ താത്പര്യവുമില്ല-   അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.

എന്നാൽ  പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്തുപറഞ്ഞാലും അത് ചെയ്യുമെന്ന്  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണന്താനത്തെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു  വാർത്തകൾ പുറത്തുവന്നത്.