ആലത്തൂര്‍ കോടതി വളപ്പില്‍ സി.പി.എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

single-img
23 January 2019

പാലക്കാട് ആലത്തൂര്‍ കണ്ണമ്പ്രയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി എം.കെ സുരേന്ദ്രനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ആലത്തൂര്‍ കോടതി വളപ്പിലാണ് സംഭവം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

അയല്‍വാസിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ സംഭവശേഷം ആയുധവുമായി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.