സൈക്കിളില്‍ 100 കി.മീ സ്പീഡ്; യുവാവിന്റെ സൈക്കില്‍ യാത്ര വൈറല്‍

single-img
23 January 2019

മത്സരങ്ങളിലൊഴികെ പൊതു നിരത്തുകളില്‍ വേഗത വളരെ കുറഞ്ഞ വാഹനമാണ് സൈക്കിള്‍. എന്നാല്‍ ഈ ഒരു സിദ്ധാന്തത്തെ അപ്പാടെ തെറ്റിച്ച ഒരു സൈക്കിള്‍ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലുകാരന്‍ യുവാവ് സൈക്കിളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വീഡിയോയാണത്.

സൈക്കിളില്‍ ഘടിപ്പിച്ച സ്പീഡോ മീറ്ററില്‍ 100 എന്ന രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ മാത്രം 100 കടന്നില്ല പകരം 99.9 എന്ന നമ്പറിലെത്തി. ബ്രസീലിലെ ഏതോ ഹൈവേയിലാണ് ഇയാള്‍ ഇത്രയും വേഗം കൈവരിച്ചത്. എന്നാല്‍ ഹെല്‍മെറ്റ് വെയ്ക്കാതെ ഒരു ട്രക്കിന്റെ പുറകെ അതിവേഗത്തില്‍ സൈക്കിള്‍ ഓടിച്ച ഇയാള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിറയെ രൂക്ഷവിമര്‍ശനമാണ്.