ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന 2 കപ്പലുകള്‍ക്ക് തീപിടിച്ചു; 14 മരണം

single-img
22 January 2019

അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന കെര്‍ഷ് കടലിടുക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ രണ്ടു കപ്പലുകള്‍ക്ക് തീപിടിച്ച് 14 പേര്‍ മരിച്ചു. ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നിവയ്ക്കാണ് തീപിടിച്ചത്. കാന്‍ഡിയില്‍ 9 തുര്‍ക്കിഷ് പൗരന്മരും 8 ഇന്ത്യന്‍ പൗരന്മാരും അടക്കം 17 ജീവനക്കാരും മാസ്‌ട്രോയില്‍ 7 വീതം തുര്‍ക്കിഷ് പൗരന്മാരും ഇന്ത്യന്‍ പൗരന്മാരും ഒരു ലിബിയന്‍ പൗരനും അടക്കം 15 ജീവനക്കാരുമാണുള്ളത്.

സംഭവസ്ഥലത്തേയ്ക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ പോകുന്നുണ്ടെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 12 പേരേ ഇതുവരെ രക്ഷപെടുത്തി. 9 പേരേ കണ്ടെത്താനായിട്ടില്ല. സ്ഥലത്തെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.