പാർട്ടിയോടാലോചിക്കാതെ ചാനൽ ചർച്ചയിൽ പങ്കെടുത്ത സംസ്ഥാന സമിതി അംഗത്തിനെ ബിജെപിയിൽ നിന്നും പുറത്താക്കി പിഎസ് ശ്രീധരന്‍പിള്ള

single-img
22 January 2019

പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം പി കൃഷണദാസിനെ ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണ് നടപടി കെെക്കാണ്ടത്.

എന്നാൽ പുറത്താക്കിയതിനു പിന്നാലെ കൃഷ്ണദാസ് വീണ്ടും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അഭിഭാഷനായിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന് കൃഷ്ണദാസ് വിശദകീരണം നല്‍കിയെങ്കിലും പാര്‍ട്ടി ഇത് അംഗീകരിച്ചില്ല.

ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതിനായി പാര്‍ട്ടി ഇരുപതംഗം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരൊഴിച്ച് മറ്റ് നേതാക്കളാരും ചര്‍ച്ചയ്ക്ക് പോകരുത് എന്നാണ് പാര്‍ട്ടി നിര്‍ദേശം.

സംഘടനയ്ക്ക് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എന്തുപറയണം എന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉണ്ടാക്കിയ വാട്‌സആപ്പ് ഗ്രൂപ്പില്‍ എല്ലാദിവസവും വൈകുന്നേരം പാര്‍ട്ടി നിലപാടുകളും വിവരങ്ങളും നല്‍കുന്നതിനനുസരിച്ചാണ് ചർച്ചയിൽ സംസാരിക്കേണ്ടത്.

ഇത്തരം നിർദ്ദശങ്ങൾ നിലവിലുണ്ടായിട്ടും പി കൃഷണദാസ് നേതൃത്വവുമായി ആലോചിക്കാതെ ചർച്ചയ്ക്കു പോയി എന്നാണ് ാരോപണം ഉയർന്നിരിക്കുന്നത്.