Kerala

ഇന്ധന വില വീണ്ടും കൂട്ടി; 16 ദിവസത്തിനിടെ ഡീസലിനു കൂടിയത് 4 രൂപ

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 16 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 3.30 രൂപ കൂടി. ഡീസലിനു വര്‍ധിച്ചതു 3.95 രൂപ.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 73.22 രൂപയും ഡീസലിന് 69.49 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 74.52 രൂപയും ഡീസലിന് 70.83 രൂപയും കോഴിക്കോട്ട് യഥാക്രമം 73.54 രൂപയും 69.81 രൂപയുമാണ് വില.