നൃത്ത രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ഡാന്‍സര്‍ കൈവിട്ടു; നിക്കി വീണത് പ്രഭുദേവയുടെ ദേഹത്ത്; വീഡിയോ

single-img
22 January 2019

പ്രഭുദേവയും നിക്കി ഗില്‍റാണിയും ഒന്നിച്ച ‘ചാര്‍ളി ചാപ്ലിന്‍ ടു’വിലെ ‘ചിന്നമച്ചാ’ ഗാനത്തിലെ നൃത്ത രംഗം ഏറെ ഹിറ്റാണ്. എന്നാല്‍ ഷൂട്ടിങ് സമയത്തു കൂടെയുള്ള ഡാന്‍സര്‍ കൈവിട്ടതോടെ പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വീഡിയോ നിക്കി ഗല്‍റാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കൂടെയുള്ള മൂന്നുപേര്‍ക്കു മുകളിലിരുന്നു കൈവീശിയുള്ള ഡാന്‍സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണു സംഭവം. കൂട്ടത്തില്‍ ഒരാള്‍ പെട്ടന്നു മാറിയതോടെ നിക്കി ഗല്‍റാണി പ്രഭുദേവയുടെ ദേഹത്തേയ്ക്കു മറിഞ്ഞു വീഴുകയായിരുന്നു. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Soooooo !!! This is how #HumptyDumpty had a great fall 🤣🤣🤣 PS – we have retained the same in the song (original video) for u guys🤣 ##BehindTheScene #ChinnaMachan #CC2 #CharlieChaplin2 💛 #BTS

Posted by Nikki Galrani on Thursday, January 17, 2019