പരാതി പറയാൻ എത്തിയ വൃദ്ധയെ കൊണ്ട് കാലു പിടിപ്പിച്ചു; എസ്ഐയുടെ പണിപോയി

single-img
22 January 2019

പരാതി പറയാനെത്തിയ വൃദ്ധയെ കൊണ്ട് കാല് പിടിപ്പിച്ച എസ്ഐയുടെ പണിപോയി. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനിൽ ഒന്നായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ഉത്തർപ്രദേശിലെ ലക് നൗ പോലീസ് സ്റ്റേഷനിലാണ് സംഭവം.

പേരക്കുട്ടിയായ ആകാശ യാദാവ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലക് നൗ പോലീസ് സ്റ്റേഷനി എത്തിയ രമാദേവി എന്ന 75 വയസ്സുള്ള വൃദ്ധയെകൊണ്ടാണ് പ്രകാശ് സിംഗ് എന്ന പോലീസുകാൻ പരസ്യമായി കാലുപിടിപ്പിച്ചത്. ഇതിനെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രകാശ് സിംഗിനെ സസ്‌പെൻഡ് ചെയ്തത്.

ജോലി ചെയ്തിരുന്ന പ്ലൈവുഡ് ഫാക്ടറിയിലെ യന്ത്രങ്ങൾക്കിടയിൽ കുടുങ്ങിയാണ് ആകാശ യാദവ് മരിച്ചത്. ഇതിൽ ദുരൂഹത ഉണ്ടെന്നായിരുന്നു കുടുംബത്തിലെ ആരോപണം. ദുരൂഹമായ മരണത്തെ തുടർന്ന് ഫാക്ടറി ഉടമയായ കുടുംബ അജയ് ഗുപ്തക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇയാൾ പഴകിയ യന്ത്രങ്ങളാണ് ഫാക്ടറിയിൽ ഉപയോഗിച്ചതെന്നും, അതാണ് മരണ കാരണമെന്നുമാണ് കുടുംബത്തിന്റെ ആരോപണം.