കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാർഷിക പ്രശ്നങ്ങൾ: ഗീത ഗോപിനാഥ്

single-img
22 January 2019

കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാർഷിക പ്രശ്നങ്ങൾ എന്ന് മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്​ടാവ് ഗീത ഗോപിനാഥ്. കർഷക സംഘടനകൾ അവരുടെ പ്രശ്​നങ്ങൾ നിരന്തരം ഉന്നയിച്ചതിനാൽ ലോക്​സഭാ തെരഞ്ഞെടുപ്പ്​ മുൻനിർത്തി നിരവധി സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്​ധയായ ഗീത ഗോപിനാഥ്. നിലവിൽ ​ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവാണ്​ ഗീത ഗോപിനാഥ്.

കടങ്ങൾ ഒഴിവാക്കുന്നതിന്​ പകരം പണം കൈമാറുന്നതാണ്​ കൂടുതൽ ഫലപ്രദമാകുക. ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ്​ മെച്ചപ്പെട്ട മാർഗം. സർക്കാർ കർഷകരുമായി അടുത്ത ബന്ധം പുലർത്തണം. ഉൽപാദം വർധിപ്പിക്കുന്നവിനായി മികച്ച സാങ്കേതിക സൗകര്യങ്ങളും നല്ലയിനം വിത്തുകളും കൃഷികാർക്ക്​ നൽകണമെന്നും ഗീത ഗോപിനാഥ്​ പറഞ്ഞു.

രാജ്യത്ത്​ ചരക്കു-സേവന നികുതി കൃത്യമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്​. നേരിട്ടല്ലാത്ത നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറവാണ്​. ഇത്​ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ബാധിക്കുമെന്നും ഗീത ഗോപിനാഥ്​ ചൂണ്ടിക്കാട്ടി.