ധനുഷിന്റെ നായികയായി നടി മഞ്ജു വാര്യര്‍

single-img
22 January 2019

ധനുഷിന്റെ നായികയായി നടി മഞ്ജു വാര്യര്‍ തമിഴിലേയ്ക്ക്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രത്തിലാണ് ധനുഷിന് നായികയായി മഞ്ജു എത്തുന്നത്. മഞ്ജുവിന്റെ തമിഴിലെ ആദ്യ ചിത്രമാകും ഇത്. മഞ്ജു തനിക്ക് നായികയായി എത്തുന്ന വിവരം ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. അസുരനില്‍ മഞ്ജു വാര്യരാണ് നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തു. ‘എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്’ മഞ്ജു പറഞ്ഞു.