അവിഹിത ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു മാറ്റി

single-img
22 January 2019

ഒഡീഷയില്‍ ഭാര്യ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു മാറ്റി. ഭുവനേശ്വറില്‍ നിന്നും 524 കിലോമീറ്റര്‍ അകലെയുള്ള നബരംങ്പുര്‍ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. രാത്രി ജോലി കഴിഞ്ഞ് വന്ന് കിടന്നുറങ്ങവെയാണ് സംഭവം. വീട്ടില്‍ നിന്നും വലിയ ശബ്ദത്തിലുള്ള അലര്‍ച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് നിലയില്‍ ഭര്‍ത്താവിനെ കാണുന്നത്.

അയല്‍വാസികളാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ് നാട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മൂന്ന് മാസം മുമ്പായിരുന്നു വീട്ടിലേക്ക് വന്നത്. ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.