ടീച്ചര്‍ ഉദ്ദേശിച്ചത് ‘ബാലിക’; കുട്ടി ഉത്തരമെഴുതിയത് ‘കബാലി’; സോഷ്യല്‍ ലോകത്തെ ചിരിപ്പിച്ച് ഉത്തരപേപ്പര്‍

single-img
22 January 2019

ക,ലി,ബാ ഈ മൂന്നു അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു രണ്ടാം ക്ലാസിലെ പരീക്ഷാ ചോദ്യപേപ്പറിലെ ചോദ്യം. കുട്ടി കൃത്യമായി വാക്കുണ്ടാക്കി. ‘കബാലി’. എന്നാല്‍ ഉത്തരക്കടലാസ് കയ്യില്‍ കിട്ടിയപ്പോള്‍ കബാലിക്ക് ചുറ്റും ചുവപ്പ് വര. ടീച്ചര്‍ ഉദ്ദേശിച്ച ഉത്തരം ‘ബാലിക’ എന്നാണെന്നും പേപ്പറില്‍ എഴുതി നല്‍കി. എന്നാല്‍ ടീച്ചര്‍ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയം. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.