ശബരിമലയിൽ പുരുഷന് കയറാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്കു കയറിക്കൂടാ എന്ന ചോദ്യം ഒരുവർഷംമുമ്പ് ഉന്നയിച്ച് അമൃതാനന്ദമയി

single-img
22 January 2019

ശബരിമലയിൽ പുരുഷന് കയറാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് കയറിക്കൂടാ എന്ന  ചോദ്യം ഒരു വർഷം മുമ്പ് ഉന്നയിച്ച് അമൃതാനന്ദമയി. 2017 ഓഗസ്റ്റ് 24ന് അമൃതപുരിയിൽ നടന്ന പത്രസമ്മേളനത്തിലാണ് അമൃതാനന്ദമയി ഈ ചോദ്യമുന്നയിച്ചത്.  വിശ്വാസം ഉള്ളവർക്കെല്ലാം ക്ഷേത്രപ്രവേശനം നൽകണമെന്നാണ് തൻ്റെ അഭിപ്രായമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞിരുന്നു.

തൻ്റെ ഈശ്വര സങ്കൽപ്പത്തിൽ സ്ത്രീപുരുഷഭേദം ഇല്ലെന്നും  അവർ പറഞ്ഞിരുന്നു. ശബരിമലക്ഷേത്രം വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിനുള്ളിൽ ആയതുകൊണ്ടാകാം പണ്ടുകാലം മുതൽ അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.  അതേസമയം ആചാരങ്ങൾ സംരക്ഷിക്കുക തന്നെ വേണമെന്നും അവർ പറഞ്ഞു.

അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കുന്നത് സംബന്ധിച്ച് പത്രലേഖകരുടെ ചോദ്യത്തിനു മറുപടിയായാണ് അമൃതാനന്ദമയി ഇക്കാര്യങ്ങൾ പറഞ്ഞത്.