നടിയെ പട്ടാപ്പകല്‍ കൊള്ളയടിച്ച് തക് തക് ഗ്യാങ് • ഇ വാർത്ത | evartha
Crime, Movies

നടിയെ പട്ടാപ്പകല്‍ കൊള്ളയടിച്ച് തക് തക് ഗ്യാങ്

മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്‍ഹീന് നടുറോഡില്‍ ആക്രമണം. അക്രമി സംഘം ഫര്‍ഹീന്റെ ബാഗും ഫോണും കവര്‍ന്നു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെയാണ് സംഭവം.

തക് തക് സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഡല്‍ഹിയിലെ സര്‍വപ്രിയ വിഹാറില്‍ താമസിക്കുന്ന നടി സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിലേക്ക് കാറോടിച്ചു പോകുമ്പോഴാണ് അക്രമമുണ്ടായത്. ട്രാഫിക് സിഗ്‌നലില്‍ വച്ച് നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാനായി കവര്‍ച്ചാസംഘം ശ്രമം നടത്തി.

ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ നടിയുടെ ഡ്രൈവിങ് മോശമാണെന്നു പറഞ്ഞു തര്‍ക്കിച്ചു. തര്‍ക്കത്തിനിടയില്‍ രൂപയും ഫോണുമെല്ലാം കവര്‍ന്നു. കവര്‍ച്ച നടത്തി സംഘം കാറില്‍ രക്ഷപ്പെട്ടതോടെ നടി റോഡില്‍ ബോധം കെട്ടുവീണു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നത് പോലീസ് സ്ഥിരീകരിച്ചു.