സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു

single-img
21 January 2019

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു. ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. എന്നാല്‍ ഇത്തവണ എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്‍സ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.