ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഒന്നാം നമ്പറിനെ വീഴ്ത്തി സെറീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

single-img
21 January 2019

ലോക ഒന്നാം നമ്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം.

ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാതെ ഓടിച്ച സെറീന അനായാസം സെറ്റ് സ്വന്തമാക്കി. തുടര്‍ച്ചയായി സര്‍വീസ് ബ്രേക്കുകളില്‍ പതറിയതോടെ ഹാലപ്പിന് പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷം ഒരു സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് കരസ്ഥമാക്കി. നിര്‍ണയകമായ മൂന്നാം സെറ്റില്‍ സെറീനയുടെ വേഗതയ്ക്കും കരുത്തിനും മുന്‍പില്‍ ഹാലപ്പ് കീഴടങ്ങുകയായിരുന്നു.