250 റോഹിങ്ക്യൻ അഭയാർത്ഥികളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു

single-img
21 January 2019

250 റോഹിങ്ക്യൻ അഭയാർത്ഥികളെ ബംഗ്ലാദേശിലേക്ക് നാടുകടത്തൽ സൗദി ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. അൽ ജസീറയാണ് വാർത്ത ഇതുസംബന്ധിച്ച പുറത്തുവിട്ടത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഡാക്കയിലേക്കുള്ള വിമാനത്തിൽ കയറ്റി അയക്കും എന്നാണു അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ജന സമൂഹമാണ് സമൂഹമാണ് റോഹിങ്ക്യൻ വിഭാഗം. 1982 ൽ മ്യാന്മാർ ഭരണകൂടം ഇവർക്ക് പൗരത്വം നിഷേധിച്ചതോടെയാണ്‌ സ്ഥിതി രൂക്ഷമായത്. കൂടാതെ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ വൻതോതിലുള്ള ആക്രമണമാണ് ഇവർക്കെതിരെ മ്യാന്മറിൽ അരങ്ങേറുന്നത്. ഈ ആക്രമണങ്ങളെ ഭയന്നാണ് റോഹിങ്ക്യൻ ജന സമൂഹം മ്യാന്മാർ വിട്ട് മറ്റുരാജ്യങ്ങളിലേക്കു പലായനം ആരംഭിച്ചത്.

നിലവിൽ ഏകദേശം മൂന്നു ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളാണ് സൗദി അറേബ്യയിൽ ഉള്ളത്. ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾ ഉപയോഗിച്ചാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ സൗദി അറേബ്യയിൽ എത്തിയത്. എന്നാൽ 2011 ന് ശേഷം സൗദി ഇവർക്ക് റസിഡൻസ് പെർമിറ്റ് നൽകുന്നതു നിർത്തലാക്കിയിരുന്നു. റോഹിങ്ക്യൻ അഭയാർത്ഥികളെ ബംഗ്ളാദേശിലേക്കു നാട് കടത്തിയാൽ അവരുടെ ജീവിതം വീണ്ടും നരകതുല്യമാകും എന്നാണു മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നത്.