പിസി ജോർജിനെ സ്വന്തം മണ്ഡലത്തിൽ ജനങ്ങൾ വരവേറ്റത് കൂവലോടെ; ജനങ്ങളെ തിരിച്ച് തെറിവിച്ച് എംഎൽഎ

single-img
21 January 2019

പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെ നാട്ടുകാർ വരവേറ്റത് കൂവലോടെ. ഈരാട്ടുപേട്ട വോളി ടൂർണമെന്‍റിന്‍റെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാൻ അധ്യക്ഷൻ ക്ഷണിച്ചപ്പോൾ മുതൽ നാട്ടുകാർ നിർത്താതെ കൂവൽ തുടരുകയായിരുന്നു.

സ്വന്തം നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ കൂവലിനോട് വളരെ മോശമായാണ് പി സി ജോർജ് പ്രതികരിച്ചത്. ‘നീ കൂവിയാൽ ഞാനും കൂവും. നീ ചന്തയാണങ്കിൽ നിന്നെക്കാൾ വലിയ ചന്തയാണ് ഞാൻ’ എന്നാണു ജനങ്ങളെ നോക്കി പി സി ജോർജ് ആക്രോശിച്ചത്. ഒടുവിൽ ഉദ്‌ഘാടന പ്രസംഗത്തിന് മുതിരാതെ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ജോര്‍ജ്.

https://www.facebook.com/HawkEyeKerala/videos/1177572485745881/

നേരത്തെ, പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ ജോർജിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു.