മോദിക്ക് ഭരണതുടർച്ചയുണ്ടായാൽ രാജ്യം നാശത്തിൻ്റെ പടുകുഴിയിലേക്കു വീഴും: എൻ എസ് മാധവൻ

single-img
21 January 2019

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണതുടർച്ചയുണ്ടായാൽ രാജ്യം നാശത്തിൻ്റെ വൻ കുഴിയിലേക്ക് വീഴുമെന്ന സാഹിത്യകാരൻ എൻ എസ് മാധവൻ. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം ഭരണഘടനയ്ക്ക് എതിരാണെന്നും സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും ഇതിന് അനുകൂലമായി അണിചേരുന്നതു ഫാസിസത്തിന്റെ സമര്‍ഥമായ കെണിയാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ലോകത്തൊരു ജനതയ്ക്കും ഫാസിസത്തെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.

യുദ്ധങ്ങളിലൂടെ മാത്രമേ ഫാസിസം തകര്‍ന്നിട്ടുള്ളുവെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.