നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ്; പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

single-img
21 January 2019

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിയുടെ ബന്ധു വി. ഗോപിനാഥന്‍ നായര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതീവ ഗൗരവമേറിയ കേസില്‍ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കേസിലെ മുഖ്യപ്രതി സംഘപരിവാര്‍ നേതാവായ പ്രവീണ്‍ എന്നയാളെ ഒളിവില്‍ പാര്‍പ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടില്‍ പോലീസ് അന്വേഷണത്തിന് എത്തിയിരുന്നു. ഇത് പീഡനമാണെന്ന് ആരോപിച്ചാണ് സേതുമാധവന്റെ പിതാവ് ഗോപിനാഥന്‍നായര്‍ ഹര്‍ജി നല്‍കിയത്.