തൃശൂരില്‍ നിന്നും റൗഡി ബേബിയായി വരനും വധുവും; വൈറലായി വിവാഹ വീഡിയോ

single-img
21 January 2019

വിവാഹ ആല്‍ബങ്ങളില്‍ പുതിയതായി ഇറങ്ങുന്ന സിനിമയുടെ പാട്ടുകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ വീഡിയോ ഒരുക്കുന്ന പ്രവണത അടുത്തിടെ കൂടുതാലാണ്. അത്തരത്തില്‍ ഒരുക്കിയ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ധനുഷിന്റെയും സായ്പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി എത്തിയ മാരി 2ലെ റൗഡി ബേബി ഗാനം യൂട്യൂബില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് തൃശൂരില്‍ നിന്നും മറ്റൊരു റൗഡി ബേബിയായി സച്ചിന്‍, പ്രിയങ്ക ദമ്പതികള്‍ എത്തിയിരിക്കുന്നത്.

പാടവരമ്പത്തും കള്ളുഷാപ്പിലുമായി വരനും വധുവും ആടിപ്പാടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇവ. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്‌ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.