പ്രവാസികള്‍ കൂടുതലായി തിരിച്ചു വരുന്നു; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല: പിണറായി വിജയൻ

single-img
21 January 2019

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികള്‍ കൂടുതലായി തിരിച്ചു വരുകയാണ്. ഇതോടെ പ്രവാസി വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തേ പുനര്‍നിര്‍മ്മാണം സാധ്യമാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെ സമയം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാൽ ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. വാശിയോടെയാണു യുഎഇയുടെ 700 കോടി സഹായം കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വെച്ചത്. കൂടാതെ മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റർ യൂണിവേഴ്സിറ്റി ഫോര്‍ ആൾട്ടര്‍നേറ്റീവ് എക്കണോമിക്സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി