പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും വണ്ടിച്ചെക്ക്

single-img
21 January 2019

സംസ്ഥാനത്ത് പ്രളയക്കെടുതിയെ നേരിടുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും വണ്ടിച്ചെക്കുകൾ. സംഭാവനയായി ലഭിച്ച ചെക്കുകളില്‍ പകുതിയും മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തെന്നയാണ് വെളിപ്പെടുത്തിയത്.

സംഭാവനയായി ലഭിച്ച ചെക്കുകളിലും ഡിഡിയില്‍ നിന്നുമായി 7.46 കോടി രൂപയാണ് ഖജനാവിലേക്ക് എത്തേണ്ടിയിരുന്നത്. ഇതില്‍ 3.26 കോടി രൂപ ലഭിക്കേണ്ടിയിരുന്ന 395 ചെക്കുകളും ഡിഡികളും അക്കൗണ്ടുകളില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിയതായും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിനുത്തരമവയി പറഞ്ഞു.

കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 2018 വരെയുള്ള കണക്കനുസരിച്ച് 2,797.67 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇതില്‍ പണമായി ലഭിച്ച തുകയാണ് അധികവും. ഓണ്‍ലൈന്‍ ട്രാസ്ഫറായി  മാത്രം 260.45 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്.

2018 ഓഗസ്റ്റ് ഒന്‍പതിന് ആരംഭിച്ച കാലവര്‍ഷം വലിയ ദുരന്തം വിതച്ചതോടെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സാലറി ചലഞ്ചും ഏര്‍പ്പെടുത്തിയിരുന്നു.