പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്നു സുരേന്ദ്രന് സമ്മതിക്കാം; പിണറായിയെ വെല്ലുവിളിച്ച കെ സുരേന്ദ്രൻ്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

single-img
21 January 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരും എന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഗെയില്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ മുഖ്യമന്ത്രി  നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരുമെന്നുള്ള കെ സുരേന്ദ്രൻ്റെ പഴയ പമാസ്റ്റാണ് ഇപ്പോൾ ചർച്ചയാതയിരിക്കുന്നത്.

ആയിരം ദിനങ്ങള്‍ക്കൊണ്ട്സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ നാഴികകല്ലായി മാറുന്ന ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചതിനു പിന്നാലെയാണ് പ്രസ്തുത പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഇതോടെയാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കുന്നത്.

ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും പദ്ധതി ഫലപ്രദമായി വിജയിച്ചാല്‍ അദ്ദേഹത്തിന് അതൊരു നേട്ടമായിരിക്കും എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു. ദേശീയപാത വികസനമാണ് സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളിയായി സുരേന്ദ്രന്‍ പറയുന്നത്. ഒരു പ്രവചനത്തിനും മുതിരുന്നില്ലെന്നും ഇതില്‍ രണ്ടിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെഎന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നിൽ കേരളത്തിലെ മുസ്ലിം പൊളിറ്റിക്സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് UDF ൽ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്സിന്റെ വക്താക്കളായ SDPI, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികൾ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവർ നികത്തിയത്.ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്സാണ്.ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താൽ ഈ സംഘടിത ശക്തികൾ ഇടതു പക്ഷത്തിനു നൽകുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും….

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക…

Posted by K Surendran on Tuesday, May 31, 2016