Kerala

സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ശനിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 24,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,020 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. 2012 നവംബര്‍ 27ാം തീയതിയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിലയായ 3030 രൂപ രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,282 ഡോളര്‍ ആണ്. 2012ല്‍ 1885 ഡോളറായിരുന്നു രാജ്യന്തര വിപണിയിലെ വില.

ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ഭരണസ്തംഭനം ഉണ്ടായതാണ് വില ഉയരാന്‍ ഇടയാക്കിയത്. കൂടാതെ, ഉല്‍സവ സീസണും പഴയ സ്വര്‍ണം വിറ്റഴിക്കുന്നത് വര്‍ധിച്ചതും വില കൂടാന്‍ കാരണമായിട്ടുണ്ട്.