ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് സാധാരണ ബിജെപി പ്രവർത്തകർ; നേതാക്കൾ ആരുമറിയാതെ ജാമ്യമെടുത്തതായി ആരോപണം

single-img
21 January 2019

ശബരിമല വിഷയത്തിൽ അക്രമം കാണിച്ച സംഭവത്തിൽ സാധാരണ പ്രവർത്തകർ മാത്രം ബലിയാടാകുന്നതിനെതിരെ പത്തനംതിട്ടയിൽ ബിജെപിയിൽ പൊട്ടിത്തെറി. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമങ്ങളുടെ പേരിൽ രണ്ടു പേർ ഇന്നലെ അറസ്റ്റിലായിരുന്നു.

ഇതേ സമയം രണ്ടാം പ്രതിയായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഹൈക്കോടതിയിൽ പോയി ആരുമറിയാതെ ജാമ്യമെടുത്തതാണ് മറ്റു പ്രവർത്തകരെ പ്രകോപിപ്പിച്ചത്. മറ്റ് രണ്ട് നേതാക്കൾ പിൻ വാതിലിലൂടെ സ്വാധീനം ചെലുത്തി പ്രതിപ്പട്ടികയിൽ നിന്നു ഒഴിവായതും പൊട്ടിത്തെറിക്ക് ആക്കം കൂട്ടി.

പ്രതിപ്പട്ടികയിൽനിന്ന് സാധാരണ പ്രവർത്തകരെ ബലിയാടുകളാക്കി നേതാക്കൾ ഒഴിവാക്കുന്നതിനെത്തിരെ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരും ,അവരുടെ ബന്ധുക്കളും കടുത്ത പ്രതിക്ഷേധത്തിലാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുൻ യുവമോർച്ച നേതാവ് സിബി സാം തോട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു.

സിബി സാം തോട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

https://m.facebook.com/story.php?story_fbid=2421036171243990&id=100000128931461