വിമര്‍ശകര്‍ക്ക് വീണ്ടും ഇരുട്ടടി; ധോണി ആരാധകര്‍ക്ക് ഐസിസി വക സര്‍പ്രൈസ് !

single-img
21 January 2019

ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ഏകദിന വിജയം സ്വന്തമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ധോണിയുടെ ചിത്രം കവര്‍ പിക്ച്ചറാക്കി ഐസിസി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വിറ്റര്‍ പേജിലാണ് ധോണിയുടെ ചിത്രം കവര്‍ പിക്ച്ചറാക്കിയത്.

തന്റെ രക്തത്തിന് മുറവിളി കൂട്ടിയിരുന്ന വിമര്‍ശകരെ നിശബ്ദരാക്കിയാണ് ധോണി ഓസ്‌ട്രേലിയന്‍ മണ്ണില്‍ മൂന്ന് അര്‍ധസെഞ്ചുറിയടിച്ച് പരമ്പരയിലെ താരമായത്. ഏറെക്കാലത്തിന് ശേഷമുള്ള തലയുടെ സൂപ്പര്‍ പ്രകടനവും കവര്‍ പിക്ചറുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

‘ഏറ്റവും മികച്ച കവര്‍ പിക്ചര്‍, ധോണിയുടെ ചിത്രം കവര്‍പിക്ചറായി കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു’ ഇങ്ങനെ പോകുന്നു ട്വിറ്ററില്‍ കമന്റുകള്‍. ഇന്ത്യയ്ക്കായി 335 ഏകദിനങ്ങളില്‍ മല്‍സരിക്കാനിറങ്ങിയ ധോണി പത്ത് സെഞ്ചുറിയും 70 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. സ്റ്റമ്പിന് പിന്നില്‍ മിന്നല്‍ പിണറായി ധോണി 311 ക്യാച്ചെടുത്തു. 117 സംപിങ്ങും നടത്തി.

https://www.icc-cricket.com/news/977097