20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവര്‍ മുഴുവന്‍ കുടുങ്ങും

single-img
21 January 2019

20,000 രൂപയിലേറെ കറന്‍സി കൊടുത്ത് സ്ഥലം വാങ്ങിയവര്‍ കുടുങ്ങും. 20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ഡിവിഷന്‍. 2015 മുതല്‍ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ വഴിയാണ് പരിശോധന. 2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,0000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ചെക്കായോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണം.

ഡല്‍ഹിയിലുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത് എന്നതിനാല്‍ തല്‍ക്കാലം ഡല്‍ഹിക്കുപുറത്തുള്ളവര്‍ രക്ഷപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ അവരെത്തേടിയും ആദായ നികുതി വകുപ്പിന്റെ കത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.