അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് വി.എച്ച്.പി

single-img
20 January 2019

രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയാറാണെന്നു വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാറാണ് ഈ പരാമര്‍ശം നടത്തിയത്.

കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് മുന്നില്‍ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. അവര്‍ വാതിലുകള്‍ തുറക്കാന്‍ തയാറാണെങ്കില്‍, രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെങ്കില്‍, കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനെ കുറിച്ച് ആലോചിക്കും- കുംഭമേളയ്ക്കിടെയായിരുന്നു അലോക് കുമാറിന്റെ പരാമര്‍ശം.

എന്നാല്‍ അലോക് കുമാറിന്റെ പ്രസ്താവന വാര്‍ത്തയായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് പറഞ്ഞ അലോക്, രാമക്ഷേത്ര നിര്‍മാണത്തിനായി നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാര്‍ട്ടികളെയും സമീപിച്ചിരുന്നെന്നും വ്യക്തമാക്കി.