ശബരിമല സമരം പൂര്‍ണ പരാജയമെന്ന് മുഖ്യമന്ത്രി

single-img
20 January 2019

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കു വീണ്ടും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം വിശ്വാസികള്‍ക്ക് എതിരല്ലെന്നും കോടതിക്കെതിരേ നീങ്ങാന്‍ പറ്റാത്തതിനാല്‍ പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരേ തിരിയുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സമരം വിജയിച്ചില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചു. സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട്. വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല. മതനിരപേക്ഷമായ പൊതുയിടങ്ങള്‍ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമം നടക്കുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചു.

മുസ്ലീം വിഭാഗത്തിനെതിരെ ബോധപൂര്‍വമായ അക്രമം ഉണ്ടായി. ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല. ഇതാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണം ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.