ഇന്ധനവില കുതിച്ചുയരുന്നു; പത്തു ദിവസത്തിനിടെ കൂടിയത് മൂന്നര രൂപയോളം

single-img
20 January 2019

രാജ്യത്തുണ് ഇന്ധന വില കുതിച്ചുയരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ടര രൂപയും ഡീസലിന് മൂന്ന് രൂപ 37 പൈസയുമാണ് വര്‍ധിച്ചത്. ഇന്നും വില വര്‍ദ്ധിച്ചതോടെ പെട്രോള്‍ വില 74 രൂപയും, ഡീസലിന് 70 രൂപയും കടന്നു.

അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതും, രൂപയുടെ മൂല്യം കുറയുന്നതുമാണ് ഇന്ധന വില കൂടാനുള്ള പ്രധാന കാരണം. മാത്രവുമല്ല കേന്ദ്ര സർക്കാർ നികുതികുറക്കാൻ തയാറാകാത്തതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.