ഇന്ത്യയെ പേടിച്ച് പാക്കിസ്ഥാൻ ഒരു ലക്ഷം ഷെല്ലുകൾ വാങ്ങാൻ കരാർ നൽകി

single-img
20 January 2019

പാകിസ്ഥാൻ നടത്തുന്ന വെടി നിർത്തൽ കരാറുകളുടെ ലംഘനങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നല്കിത്തുടങ്ങിയതോടെ പാകിസ്ഥാൻ ഒരു ലക്ഷം ഷെല്ലുകൾ വാങ്ങാൻ ഇറ്റലിയുമായി കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കാശ്മീരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം ആക്രമണം നടത്തുക പതിവായിരുന്നു. തീവ്രവാദികൾക്ക് നുഴഞ്ഞു കയറുവാൻ വേണ്ടി സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഷെല്ലാക്രമണം ഉണ്ടാകുന്നത്.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘സ്വാതി’ റഡാർ സംവിധാനത്തിന്റെ വരവോടെ സൈന്യത്തിന് അതിർത്തിക്കപ്പുറത്തു നിന്നുമുള്ള ഷെൽ ആക്രമങ്ങങ്ങളുടെ ഉറവിടത്തെ കൃത്യമായി മനസിലാക്കാൻ ഉള്ള ശേഷി കൈവന്നു. ഇതോടെ കൃത്യതയാർന്ന പ്രത്യാക്രമണം നടത്താനുമുള്ള ശേഷിയും ഇന്ത്യൻ സൈന്യത്തിന് ലഭിച്ചു. ഇതിനെ തുടർന്നാണ് പുതിയ പീരങ്കികളും ഷെല്ലുകളും അത്യാധുനിക സാങ്കേതിക വിദ്യകളും വാങ്ങാൻ പാക്കിസ്ഥാൻ സൈന്യം ശ്രമം തുടങ്ങിയത്. ഇത്തരത്തിൽ ഉള്ള ആദ്യ കരാറാണ് ഇറ്റലിയുടെ ഒപ്പിടാൻ ശ്രമിക്കുന്നത് എന്നാണു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

പാകിസ്ഥാനിലെ ഭാഗത്തുനിന്നും ഷെല്ലാക്രമണം രൂക്ഷമായതോടെ ഇന്ത്യയും അതിർത്തിയിലേക്ക് ഉള്ള ആയുധ വിന്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2017 നവംബറിൽ അമേരിക്കയിൽനിന്ന് 145 പീരങ്കികൾ വാങ്ങുവാൻ 5000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു.

കഴിഞ്ഞവർഷം മാത്രം കാശ്മീർ അതിർത്തിയിൽ 2936 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടുതൽ തവണ വെടിനിർത്തൽ കരാർ ലംഘിച്ചത് 2018 ലായിരുന്നു.