ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം: തന്ത്രിക്ക് പട്ടിക ജാതി, വർഗ്ഗ കമ്മീഷന്‍റെ നോട്ടീസ്

single-img
20 January 2019

സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന പട്ടിക ജാതി- വര്‍ഗ്ഗ കമ്മീഷന്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാകണം എന്നാണു നോട്ടീസ്. കമ്മീഷന്‍ അംഗം എസ് അജയകുമാറാണ് ഫെയ്‌സ്ബുക്കിലൂടെയാണ് നോട്ടീസ് അയച്ച കാര്യം അറിയിച്ചത്.

ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ് എന്നാണു സംസ്ഥാന പട്ടിക ജാതി- വര്‍ഗ്ഗ കമ്മീഷന്റെ നിഗമനം. അതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാർ പറയുന്നു. കമ്മിഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ അംഗമായ തന്ത്രിയക്ക് താന്‍ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.