വൈറലാകാന്‍ കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് കടലിലേക്ക് ചാടി; ഒടുവില്‍ കിട്ടിയത് ആജീവനാന്ത വിലക്ക്

single-img
20 January 2019

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയായിരുന്നു അമേരിക്കന്‍ സ്വദേശിയായ യുവാവിന്റെ സാഹസികത. ബഹാമാസ് തീരത്ത് വച്ചാണ് റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്നും ഇരുപത്തിയേഴുകാരന്‍ നിക്കോളേ നയ്ദേവ് കടലിലേയ്ക്ക് ചാടിയത്.

എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ യുവാവിനും വീഡിയോ പിടിക്കാന്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും കടലില്‍ യാത്ര ചെയ്യുന്നതിന് ആജീവനാന്ത വിലക്കാണ്
ലഭിച്ചത്. യുവാവിനെ കടലില്‍ നിന്ന് കരയിലെത്തിച്ച ശേഷം സുഹൃത്തുക്കളുടെയൊപ്പം കപ്പലില്‍ നിന്ന് ഡീ ബോര്‍ഡ് ചെയ്യിച്ച അധികൃതര്‍ ആജീവനനാന്ത വിലക്കിനും ഉത്തരവ് നല്‍കി.

എന്നാല്‍ സുഹൃത്തുക്കളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു നടപടിയെന്നും മദ്യലഹരിയില്‍ ആയിരുന്നു കടലിലേക്ക് ചാടിയതെന്നുമാണ് നിക്കോളേയുടെ പ്രതികരണം. നിക്കോളേ പ്രതീക്ഷിച്ച പോലെ വീഡിയോ വൈറലായെങ്കിലും രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ചെയ്തത് മണ്ടത്തരമായിപ്പോയെന്ന പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നതില്‍ ഏറിയ പങ്കും. എന്നാല്‍ സാഹസികതയ്ക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് നിക്കോളേയും സുഹൃത്തുക്കളും പ്രതികരിക്കുന്നു. ഉയരമുള്ള സ്ഥലങ്ങളില്‍ നിന്ന് നിക്കോളേ ഇതിന് മുന്‍പ് ചാടിയിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.

View this post on Instagram

Full send

A post shared by Nick Naydev (@naydev91) on