‘അധികാരത്തിനായി മായാവതി അന്തസ് വില്‍പനക്കു വെക്കുന്നു’; വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസെടുത്തു

single-img
20 January 2019

ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ അധിക്ഷേപകരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ സാധന സിങ്ങിനെതിരെ ദേശീയ വനിതാകമ്മിഷന്‍ കേസെടുത്തു. ഒരു പൊതുപരിപാടിക്കിടെയാണ് അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകയാണെന്ന വിവാദ പരാമര്‍ശം സാധന സിങ് നടത്തിയത്. പരാമര്‍ശങ്ങള്‍ക്കെതിരെ ബി.എസ്.പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

ഉത്തര്‍പ്രദശിലെ മുഗള്‍സാരെ എം.എല്‍.എയാണ് സാധ്‌ന സിങ്. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നുമായിരുന്നു സാധ്‌ന സിങിന്റെ വിവാദ പരാമര്‍ശം. മായാവതിക്ക് ആത്മാഭിമാനമില്ല.

അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനുവേണ്ടി അന്തസ് കളഞ്ഞുകുളിക്കുകയാണെന്നും മായാവതി സ്ത്രീവര്‍ഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധ്‌ന സിങ് പ്രസംഗത്തില്‍ പറഞ്ഞു.