‘മരക്കാറി’ലെ സുനില്‍ ഷെട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

single-img
20 January 2019

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറില്‍ അഭിനയിക്കുന്ന ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. താടി വളര്‍ത്തി മുടി നീട്ടി പടച്ചട്ടയും ആയുധങ്ങളും അണിഞ്ഞ് യോദ്ധാവായി നില്‍ക്കുന്ന ചിത്രമാണ് സുനില്‍ ഷെട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാല്‍, കുട്ടി അലി മരക്കാറായി അഭിനയിക്കുന്ന സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.