സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ആറ് വയസ്സുകാരന്‍ ‘ബാര്‍ബര്‍’: വീഡിയോ

single-img
20 January 2019

വളരെ ശ്രദ്ധിച്ച് ആസ്വദിച്ച് മുടി മുറിക്കുന്ന ഒരു ആറ് വയസ്സുകാരന്‍ പയ്യനാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴത്തെ താരം. ചൈനയില്‍നിന്നുള്ള ജിയാങ് ഹോംഗ്ഖിയാണ് തന്റെ പ്രൊഫഷണല്‍ സ്‌റ്റൈലുകൊണ്ട് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. മുടി മുറിക്കുന്നതില്‍ പ്രാവിണ്യം നേടിയ മുതിര്‍ന്ന ഒരു വ്യക്തിയുടെ എല്ലാ ചലനങ്ങളും ഭാവങ്ങളും ഗാംഭീര്യവും ജിയാങ്ങിന്റെയടുത്തും കാണാമായിരുന്നു.

അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അതിവേഗത്തിലാണ് ജിയാങ് മുടി മുറിക്കുന്നത്. പ്രശസ്തമായ എല്ലാ ഹെയര്‍ സ്‌റ്റൈലും പരീക്ഷിക്കുകയും അതിലൊക്കെ ഈ കൊച്ചുമിടുക്കന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതല്‍ ഹെയര്‍ സലൂണില്‍ തന്നെയായിരുന്ന ജിയാങ്ങിന്റെ മാതാപിതാക്കള്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളാണ്.