‘രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ പക്വത വന്നു’; പരാമര്‍ശം രാഹുലിനെ നേരത്തെ മന്ദബുദ്ധിയെന്ന് വിളിച്ച ബി.ജെ.പി എം.പിയുടേത്

single-img
20 January 2019

രാഹുല്‍ ഗാന്ധിക്ക് അല്‍പ്പം പക്വത വന്നതിന്റെ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി സരോജ് പാണ്ഡെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈയിടെ നടത്തിയ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം പക്വത വന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ഛത്തീസ്ഗഡില്‍ നിന്നുള്ള രാജ്യസഭാ എം.പി പറഞ്ഞത്.

രാഹുല്‍ ഗാന്ധിയെ സരോജ് പാണ്ഡെ നേരത്തെ, മന്ദബുദ്ധിയെന്ന് വിളിച്ചിരുന്നു. കൊക്കക്കോളയുടെ സ്ഥാപകന്‍ ഒരിക്കല്‍ നാരങ്ങാവെള്ളം വിറ്റു നടന്നിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു സരോജ് പാണ്ഡെ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ചത്. രാഹുല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. എന്നാല്‍ പഠനത്തിനും ഒരു വയസുണ്ട്. 40 വയസിനു ശേഷം ഒരാള്‍ പഠിക്കാന്‍ തുടങ്ങിയാല്‍ അത് പഠനമല്ല. അത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കുക എന്നായിരുന്നു എം.പിയുടെ പരാമര്‍ശം.