സച്ചിനെ മറികടന്ന കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ഹാഷിം അംല

single-img
20 January 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല. അതിവേഗത്തില്‍ 27 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടമാണ് അംല സ്വന്തം പേരില്‍ എഴുതിയത്. പാക്കിസ്ഥാനെതിരേ പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു അംലയുടെ നേട്ടം.

167 ഇന്നിങ്‌സുകളില്‍ നിന്നാണ് അംല 27 സെഞ്ച്വറികള്‍ സ്വന്തമാക്കിയതെങ്കില്‍ 169 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ 27 സെഞ്ച്വറികള്‍. ഈ വര്‍ഷത്തെ അംലയുടെ ആദ്യ സെഞ്ച്വറിയാണിത്. 254 ഇന്നിംഗ്‌സുകളില്‍നിന്നായിരുന്നു സച്ചിന്റെ നേട്ടം.

അംല സെഞ്ചുറി നേടിയെങ്കിലും ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 267 റണ്‍സ് ലക്ഷ്യം പാക്കിസ്ഥാന്‍ അഞ്ചു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.