ശബരിമല ദര്‍ശനം നടത്തിയാതായി സ്ഥിരീകരിച്ച് സര്‍ക്കാര്‍ പട്ടികയിലെ യുവതി; മലചവിട്ടുന്നതു മൂന്നാം തവണ എന്നും വെളിപ്പെടുത്തൽ

single-img
19 January 2019

ശബരിമല ദര്‍ശനം നടത്തിയാതായി സ്ഥിരീകരിച്ച് സര്‍ക്കാര്‍ പട്ടികയിലെ യുവതി. 48 വയസ്സുള്ള ശാന്തിയാണ് ദർശനം നടത്തിയതായി സ്ഥിതീകരിച്ചത്. ശാന്തി ഹാജരാക്കിയ രേഖകൾ പ്രകാരവും ഇവർക്ക് 48 വയസ്സ് തന്നെയാണ്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക തെറ്റാണെന്ന വിവാദത്തിന്റെ സാഹചര്യത്തിലാണ് ശാന്തിയുടെ വെളിപ്പെടുത്തല്‍.

നവംബര്‍ മാസത്തിലാണ് ശാന്തി അടങ്ങുന്ന സംഘം ശബരിമല ദര്‍ശനം നടത്തിയത്. ഭര്‍ത്താവ് നാഗപ്പന്‍ ഉള്‍പ്പെടെ 52 അംഗ സംഘത്തോടൊപ്പമാണ് ശബരിമല സന്ദർശനം നടത്തിയത്. എവിടെയും എതിര്‍പ്പുകളൊന്നും ഉണ്ടായില്ല എന്നും, കഴിഞ്ഞ മൂന്ന് വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ടെന്നും ശാന്തി പറഞ്ഞു. ശാന്തിയുടെ ഭർത്താവ് നാഗപ്പന്‍ ഗുരുസ്വാമിയാണ്.

ശബരിമലയില്‍ 10-50 പ്രായത്തിനിടയിലുള്ള 51 സ്ത്രീകള്‍ പ്രവേശിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ദർശനത്തിനു എത്തിയവരുടെ ലിസ്റ്റ് മാത്രമാണ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ശ്രമിച്ചത്. ബരിമലയില്‍ പ്രവേശിച്ച ബിന്ദുവും കനകദുര്‍ഗ്ഗയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്.

ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ പേരുകളാണ് പട്ടികയില്‍ കൂടുതല്‍ ഉണ്ടായിരുന്നത്. കേരളത്തില്‍നിന്നുള്ള ആരുടെയും പേര് ഉണ്ടായിരുന്നില്ല. അതേസമയം, പട്ടികയില്‍ രണ്ടു പുരുഷൻമാരുടെയും അന്‍പതു കഴിഞ്ഞ സ്ത്രീകളുടെ പേരും ഉണ്ടായിരുന്നതാണ് വിവാദമായിരുന്നു