അഴിമതിക്കെതിരെ പോരാടുന്ന പ്രധാനമന്ത്രിക്ക് എം​എ​ൽ​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ പ​ണം എ​വി​ടെ​ നിന്ന് കിട്ടി: കുമാരസ്വാമി

single-img
19 January 2019

ഓ​പ്പ​റേ​ഷ​ൻ താ​മ​ര​യു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ ബി​ജെ​പിയുടെ ശ്രമിക്കുമ്പോൾ അതിനുവേണ്ട പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി രംഗത്തെത്തി. അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും പോരാടാൻ പിന്തുണക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി ഏ​തു പ​ണ​മാ​ണ് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്യു​ന്നതെന്നും,. എ​വി​ടെ​നി​ന്നാ​ണ് ഈ ​പ​ണം വ​രു​ന്ന​തെന്നും വ്യക്തമാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

50 കോടി രൂപയും മന്ത്രി സ്ഥാനവുമാണ് കോൺഗ്രസ്സ് വിട്ടു ബിജെപിയിലേക്ക് വരുന്ന എം എൽ എ മാർക്ക് ബിജെപി വാഗ്‌ദാനം ചെയ്തത് എന്നാണു റിപ്പോർട്ട്. 12 മുതൽ 16 എം എൽ എ മാരെവരെ മറുകണ്ടം ചാടിക്കാൻ ആയിരുന്നു ബിജെപി ശ്രമിച്ചത്. എന്നാൽ ഇത് വരെ നാല് എം എൽ എ മാരെ മാത്രമേ ബിജെപിക്ക് സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞട്ടുള്ളൂ. ഇതിൽ തന്നെ രണ്ടു പേരുടെ കാര്യത്തിൽ ഇനിയും സ്ഥിതീകരണം ഉണ്ടായിട്ടില്ല. രണ്ടു സ്വതന്ത്ര എം എൽ എ മാർ മാത്രമാണ് പിന്തുണ പിൻവച്ചു കൊണ്ടുള്ള കത്ത് ഗവർണ്ണർക്ക് നൽകിയത്.

ര​മേ​ശ് ജാ​ർ​ഖി​ഹോ​ളിയും, മ​ഹേ​ഷ് കു​മ​ത​ല്ലിയുമാണ് ഇനിയും നിലപാട് വ്യക്തമാകാത്ത രണ്ടു കോൺഗ്രസ്സ് എൽ എൽ എമാർ. ഇവർ കഴിഞ്ഞ ദിവസം നടന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ വന്നിരുന്നില്ല. ഇവർ പങ്കെടുക്കാത്തതിന്റെ കാരണവും ഇതുവരെ നേതൃത്വത്തെ അറിയിച്ചിട്ടുമില്ല.