ശബരിമല ദർശനത്തിനായി രേഷ്മ നിശാന്തും, ഷാനിലയും വീണ്ടും എത്തി; സുരക്ഷ നൽകില്ലെന്ന് പൊലീസ് • ഇ വാർത്ത | evartha
Latest News

ശബരിമല ദർശനത്തിനായി രേഷ്മ നിശാന്തും, ഷാനിലയും വീണ്ടും എത്തി; സുരക്ഷ നൽകില്ലെന്ന് പൊലീസ്

ശബരിമല ദർശനത്തിനായി രേഷ്മ നിശാന്തും, ഷാനിലയും വീണ്ടും എത്തി. പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കലിൽ എത്തിയത്. കഴിഞ്ഞ ബുധനാഴ്ചയും ഇവർ മലകയാറാനായി എത്തിയിരുന്നു. നിലയ്ക്കലിൽ എത്തിയ ഇരുവരും ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിലയ്ക്കലിൽ വച്ചുതന്നെ ഇവരെ പൊലീസ് കാര്യങ്ങൾ ധരിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.

നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ എത്തിയത്. കഴിഞ്ഞ ബുധനാഴ്ചയും ഇവർ മലകയാറാനായി എത്തിയപ്പോൾ അന്യ സംസ്ഥാനത്ത് നിന്നും എത്തിയ ഭക്തരുടെ നേതൃത്വത്തിൽ ഇവരെ തടഞ്ഞിരുന്നു. അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഭക്തർക്കെതിരെ ബലപ്രയോഗമടക്കമുള്ള നടപടിയിലേക്ക് പൊലീസ് തിരിഞ്ഞാൽ സംഘർഷം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും എന്ന മുന്നറിയിപ്പുള്ളതിനാൽ പൊലീസ് തന്ത്രപരമായി യുവതികളെ മടക്കിയയക്കുകയായിരുന്നു. എന്നാൽ പൊലീസ് തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് രേഷ്മ പിന്നീട് ആരോപിച്ചിരുന്നു.

യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. ഇവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.