ശക്തി തെളിയിച്ച് മമത ബാനര്‍ജി; 20 ലേറെ ദേശീയ നേതാക്കള്‍ പങ്കെടുത്തു

single-img
19 January 2019

പ്രതിപക്ഷ പാർട്ടികളുടെ ഐക്യം തെളിയിച്ച് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോൺഗസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മറ്റ് പ്രമുഖ നേതാക്കളായ ഫറൂഖ് അബ്ദുള്ള ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ് തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ ഇരുപതോളം നേതാക്കളാണ് റാലിയില്‍ പങ്കെടുത്തത്.

വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻ ഡി എ സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു റാലി സംഘടിപ്പിച്ചത്. എന്നാൽ സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടികൾ
റാലിയിൽ നിന്നും വിട്ടു നിന്നൂ. കോണ്‍ഗ്രസിൽ നിന്നും മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിങ്‌വി തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.