ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതിയും തള്ളി

single-img
19 January 2019

ശബരിമല ദർശനത്തിനായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതിയും തള്ളി. നേരത്തെ സമാനമായ ഹർജി കേരള ഹൈക്കോടതിയും തള്ളിയിരുന്നു. വേണമെങ്കിൽ ഹർജിക്കാരന് കീഴ്ക്കോടതിയെ സമീപിക്കാം എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഹൈക്കോടതി സുരേന്ദ്രന്റെ ഹർജി തള്ളിയത്.

എന്നാൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ്ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി എന്നാണ് റിപ്പോർട്ട്. ഇതോടെ ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ശബരിമല ദർശന സാധ്യത വീണ്ടും മങ്ങിയിരിക്കുകയാണ്.

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സന്നിധാനം പോലീസ് രജിസ്റ്റർ ചെയ്താ കേസിൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പടെയുള്ളവർ പ്രതികളാണ് എങ്കിലും സുരേന്ദ്രൻ മാത്രമാണ് അറസ്റ്റിൽ ആയത്.