മോദി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കടം 50 ശതമാനം വർധിച്ചു

single-img
19 January 2019

മോദി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് ഇന്ത്യ ഗവര്മെന്റിൻറെ കടബാധ്യത 49 ശതമാനത്തിലധികം വർധിച്ചു 82 ലക്ഷം കോടി രൂപയായാതായി റിപ്പോർട്ട്. സര്‍ക്കാരിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

2018 സെപ്റ്റംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് 82,03,253 കോടി രൂപയാണ് ബാധ്യതയുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാധ്യത. വിപണിയിൽ നിന്നുളള വായ്​പയെടുക്കലും വർധിച്ചിട്ടുണ്ട്​. ഏകദേശം 52 ലക്ഷം കോടിയാണ്​ വിപണിയിൽ നിന്ന്​ ​മോദി സർക്കാർ കടമെടുത്തത്​. ഗോൾഡ്​ ബോണ്ടുകളിലുടെ 9,089 കോടിയും ഇക്കാലയളവിൽ സർക്കാർ സ്വരൂപിച്ചിട്ടുണ്ട്​. യു.പി.എ ഭരണകാലത്ത്​ ഗോൾഡ്​ ബോണ്ടുകളിലുടെ പണം സ്വരൂപിച്ചിരുന്നില്ല.

പൊതുകടത്തിലുണ്ടായ വർദ്ധനവാണ് ഇത്രയധികം കടം കൂടാൻ കാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 2010-2011 സാമ്പത്തകി വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.