നിങ്ങൾക്ക് ധൈര്യമുണ്ടോ? എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം

single-img
18 January 2019

ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിൽ കോട്ടേജ് ഒരുങ്ങുന്നു. സിംഹങ്ങൾക്കൊപ്പം താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയിൽ ആണ് ഈ കോട്ടേജുകൾ ഒരുക്കിയിരിക്കുന്നത്.

വീടിന് അകത്തിരുന്ന് തന്നെ സിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. 70 സിംഹങ്ങളാണ് ഇവിടെ ഉള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.

ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എൻജിഓ ആണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.