സംഘപരിവാറിനെ പേടിച്ചു ശബരിമലയിൽ വരാതിരുന്നത് 7513 സ്ത്രീകൾ

single-img
18 January 2019

ശബരിമല ദർശനത്തിനു വേണ്ടി ഇത്തവണ ഓൺലൈൻ ബുക്കിങ് വഴി അപേക്ഷിച്ചത് ഏതാണ്ട് 7564 സ്ത്രീകൾ ആണെന്ന് കേരള പോലീസിന്റെ കണക്ക്. എന്നാൽ സർക്കാരിന്റെ കണക്കനുസരിച്ചു ഇതിൽ കേവലം 51 സ്ത്രീകൾ മാത്രമാണ് ഇത്തവണ ശബരിമലയിൽ എത്തിയത്. ഓൺലൈൻ വഴി ബുക്ക് ചെയ്‌യാതെ എത്തിയ സ്ത്രീകൾക്ക് പുറമെയുള്ള കണക്കാണ് ഇത്. ബാക്കി സ്ത്രീകൾ ശബരിമലയിൽ അരങ്ങേറിയ സംഘപരിവാർ ആക്രമണം കാരണമാണ് എത്താത്തത് എന്നാണു പ്രാഥമിക നിഗമനം.

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്ന ശേഷം സംഘപരിവാറിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള അക്രമമാണ് സന്നിധാനം മുതൽ നിലയ്ക്ക വരെ അരങ്ങേറിയത്. എന്നാൽ ഇത് വക വെക്കാതെയാണ് 7513 സ്ത്രീകൾ ശബരിമല ദർശനത്തിനു ആഗ്രഹം പ്രകടിപ്പിച്ചു ഓൺലൈൻ ബുക്കിങ് വഴി അപേക്ഷിച്ചത്. എന്നാൽ നട തുറന്നതു മുതൽ ഉണ്ടായ സംഘപരിവാർ പ്രവർത്തകരുടെ നാപജപ പ്രതിഷേധവും മറ്റും കണക്കിലെടുത്തു ഇവർ ദർശനത്തിനു ഇത്തവണ വരണ്ട എന്ന് തീരുമാനം എടുക്കുകയായിരുന്നു എന്നാണു അറിയാൻ സാധിച്ചത്.

ഓൺലൈൻ ബുക്കിങ് വഴി അപേക്ഷിച്ച ശേഷം വന്നവരിൽ ഭൂരിപക്ഷവും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന സ്വദേശികളാണ്. രണ്ടുപേർ മലയാളികളാണ്. ഭൂരിപക്ഷവും പേരും 40നും 50നും ഇടയിൽ പ്രായമുള്ളവരാണ്. രണ്ട് പേജുള്ള പട്ടികയാണ് സർക്കാർ കോടതിയെ അറിയിച്ചത്. ശബരിമല ദർശനം നടത്തിയ ശേഷമുണ്ടായ ഭീഷണിയിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട ബിന്ദു അമ്മിണിയും കനക ദുർഗയും നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് 51 പേർ കയറിയ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.