അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാരിന്റെ വീഴ്ച; വിമര്‍ശനവുമായി ആര്‍.എസ്.എസ്

single-img
18 January 2019

യുദ്ധമില്ലാത്ത അവസ്ഥയിലും അതിര്‍ത്തിയില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാരിന്റെ കഴിവുകേടാണെന്ന രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും യുദ്ധം നടക്കുമ്പഴുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. ഇതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് യുദ്ധങ്ങള്‍ നടക്കാത്തപ്പോഴും അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ച് വീഴുകയാണ്. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭംഗിയായി ചെയ്യാത്തതിനാലാണ് അതിര്‍ത്തിയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഇത് സൈന്യം ചെയ്യട്ടെ, പൊലീസ് ചെയ്യട്ടെ, സര്‍ക്കാരുകള്‍ ചെയ്യട്ടെ എന്നൊക്കെ വിചാരിച്ച് മാറി നില്‍ക്കാതെ എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കണം.

രാജ്യം ഭരിക്കുന്നവരുടെ നയങ്ങള്‍ എല്ലാവരെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ നയങ്ങള്‍ ഞാനോ നിങ്ങളോ ഉണ്ടാക്കുന്നതല്ലെങ്കില്‍ പോലും അവ നേരിട്ട് ജനങ്ങളെ ബാധിക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും വര്‍ദ്ധിച്ചു. ഇക്കാര്യമൊന്നും ഞാനോ നിങ്ങളോ ചെയ്തതല്ല. എന്നാല്‍ എല്ലാവരെയും ബാധിക്കുന്നതുമാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.