gulf

പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി

തട്ടിപ്പുകാര്‍ക്കെതിരേ പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

02-4492700 എന്ന നമ്പരില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടേതെന്ന പേരില്‍ ഫോണ്‍ വിളിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും പണം കൈമാറാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ എംബസി ഫോണ്‍ ചെയ്യാറില്ലെന്നും പണം ആവശ്യപ്പെടാറില്ലെന്നും എംബസി വ്യക്തമാക്കി.